കോട്ടയം: മുനമ്പത്തെ 615 കുടുംബങ്ങള്‍ വില കൊടുത്തു വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാര്‍ഹവും ആശ്വാസകരവുമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുനമ്പം നിവാസികള്‍ക്ക് ഏതെങ്കിലുമൊരു ബാങ്ക് വായ്പ എടുക്കാനോ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാനോ കഴിയാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.
മുനമ്പം നിവാസികളുടെ റവന്യു അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഘട്ടം ഘട്ടമായി ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ് എം സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു.